മഴ നനഞ്ഞ്
സ്വത്വം നനഞ്ഞു
നൃത്തമണ്‍ഡപത്തില്‍
ചിലങ്ക കെട്ടിയ
കൊങ്കിണി
മനസ്സില്‍ തീ
കോരിയിട്ടു
നാറിയ കലയുടെയല്ല
നിറഞ്ഞ കാമത്തിന്‍റെ
ചിലങ്കകള്‍ എന്നെ
പുശ്ചിച്ചു
വിശുദ്ധമായതിനാലാവാം
അവക്കു തെറി
വിളിക്കാന്‍
അറിഞ്ഞുകൂടായിരുന്നു.
രാത്രിയില്‍
മഴനനഞ്ഞു
തിരിച്ചു
പോകുമ്പോള്‍
ചിലങ്കയുടെ ശബ്ദവും
കൊങ്കിണിയില്‍
നിന്നു
തട്ടിപ്പറിചെടുത്ത
അവളുടെ മണവും
കൂടെ കൊണ്ടുപോന്നു.
No comments:
Post a Comment