Friday, June 7, 2013

എന്‍റെ കവിതകള്‍






എന്‍റെ ഉള്ളിലെ കവിതകള്‍
പുറത്തുപോയിരിക്കയാണ്‌
കടലുകാണാന്‍....
തീരത്ത് ദുര്‍ഗന്ധം
വമിക്കുന്ന മലമൂത്രവിസര്‍ജനങ്ങള്‍ക്കിടയില്‍
അവ സ്വഛ്ചന്ദ൦ പാറിനടന്നു.
സൂര്യാസ്തമനം ആസ്വദിച്ചു
ആരൊക്കെയോ പകുതിയാക്കിയിട്ട
ചുംബനങ്ങള്‍ ചിപ്പിയിലെടുതുവച്ചു.
അവര്‍ കടല്‍പ്പറവകളെ
കൊഞ്ഞനം കുത്തി.
വൃത്തികെട്ട ഞണ്ടുകളെ
കബളിപ്പിച്ചു.
ആരോ ഉയര്‍ത്തിവിട്ട ബലൂണിനെ
കുത്തിപൊട്ടിച്ചു രസിച്ചു
കാറ്റിനൊപ്പം ഐസ്ക്രീം നുണയുകയും
മണല്‍വീടുകെട്ടികളിക്കുകയും ചെയ്തു
ഒടുവില്‍ അവ എന്‍റെ അടുത്ത് തന്നെ
തിരിച്ചെത്തി.
കടല്‍ക്കാറ്റിനാല്‍ ദ്രവിച്ചു
മുറിവുകള്‍ ഉപ്പേറ്റു പുകഞ്ഞ്.
അപ്പോഴും നഷ്ട്ടം എനിക്കുതന്നെ.

1 comment:

  1. നീറി പുകയുന്ന കവിതകൾക്ക് അതൊരു ആശ്വാസമെങ്കിൽ ആ നഷ്ട്ടതിനു ഒരു അർത്ഥമുണ്ട്‌..........

    ReplyDelete