Saturday, January 12, 2013

യുദ്ധം.


വാള്‍ വാപിളര്‍ത്തിയ
വയറില്‍ നിന്നും
ഒരു ചോരക്കുഞ്ഞ്‌
തെറിച്ചു വീണു.
യുദ്ധഭൂമിയിലേക്ക്‌..
വെടിമരുന്നിന്‍റെ ദുര്‍ഗന്ധത്തിലതു
ശ്വാസം കിട്ടാതെ പിടഞ്ഞു
നിലവിളി തൊണ്ടയില്‍
കുരുങ്ങുമ്പോഴുണ്ടാകുന്ന
വൃത്തികെട്ട ശബ്ദത്തില്‍
അതു പരിഭ്രമിച്ചു.
ഒടുവില്‍,
ആരുടെയോ ചോര
നെറുകയില്‍ക്കയറി
അതു മരിച്ചു..

No comments:

Post a Comment