ചോര കവിതകളായി
കിനിഞ്ഞിറങ്ങുന്ന
ലഹരിപിടിപ്പിക്കുന്ന
രാത്രികള്‍
നിനക്ക് നല്‍കിയതിനു
പിന്നിലെ
കറുത്ത കരങ്ങള്‍
ഞാനാണ്..
പൊറ്റമാന്തി
മുറിവിനെ
വൃണമാക്കുന്ന
നിന്‍റെ മനസിനു
വേണ്ടി
യുഗങ്ങള്‍ക്കുമുന്‍പ്
ഞാനും വിധിയും
എടുത്തു
വച്ചതാണിത്..
ആസ്വദിക്കുക...
മരിക്കുവോളം....
No comments:
Post a Comment