Friday, May 17, 2013

നാളെകളില്‍...






കാലം മാറും മറയും
സൌമ്യയും ടി പിയും
ഇന്നലത്തെ പത്രത്താളുകള്‍ മാത്രമാവും.

സംസ്കാരം
ഒരു ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിയും.
അതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ക്കിടന്നു
ജീവിക്കാനവാതെ നീ തന്നെ
അതു തീവച്ചു നശിപ്പിക്കും

കാലം മാറും മറയും
ശാസ്ത്രം അതിനുതന്നെ
അമ്പലം പണിയും
നീ യന്ത്രമനുഷ്യനാവും
ചൊവ്വയില്‍ വെള്ളമുണ്ടന്നല്ല
മറിച്ചു,
നിന്‍റെ തന്ത
ഒരു ചൊവ്വാക്കാരനാണെന്ന്
നീ പറയും.


കാലം മാറും മറയും
പാലസ്തീനും സോമാലിയായും
നിനക്കു ആറ്റംബോംബ്
പരീക്ഷിക്കാനുള്ള ഇടമാകും
അവിടുത്തെ മനുഷ്യര്‍
പരീക്ഷണപന്നികളാകും
ചെഗുവേരയും ഗാന്ധിയും
മദ്യക്കുപ്പികളുടെ ബ്രാന്‍ഡ്‌നെയ്മുകളാകും


കാലം മാറും മറയും
നിന്‍റെ പിന്‍ഗാമികള്‍
നിന്നെയും പുശ്ചിക്കും.

4 comments:

  1. കൊള്ളാം....വളരെ നന്നായിട്ടുണ്ട്.!!

    ReplyDelete
  2. നാളെകളിലെ ഒരു നല്ലകവി പേനത്തുമ്പില്‍ ഒളിഞ്ഞിരുപ്പുണ്ട്....

    ReplyDelete
    Replies
    1. ഞാനിനിന്നലകളിലെ കവിയാണോ എന്നൊരു സംശയം എനിക്കുണ്ട്.

      Delete