ഇതാ ഏതാണെന്‍റെ ലോകം
നോക്കുക തെരുവിലെ
അഴുക്കുചാലില്‍
വീണുകിടക്കുന്നുണ്ട് ധാര്‍മികത.
ഇരുട്ടിന്‍റെ മറവില്‍
നിന്നു
പുറത്തുവന്ന്
പകലില്‍ സമൂഹത്തിന്‍റെ കണ്‍മുന്നില്‍
കാമവെറിയും കൊലപാതകവു൦.
ഈയിടെ വര്‍ത്തമാനപത്രത്തില്‍
വായിക്കയുണ്ടായി
‘ഒരുവള്‍ തന്‍റെ കന്യാച്ചര്‍മം
ലേലത്തിനു വെച്ചു’വെന്ന്.
ഒരുവന്‍ അതു
സ്വന്തമാക്കുകയും ചെയ്തു
കോടികള്‍ക്ക്.
പണം..... പണം..... പണം....
നോക്ക്
ഭ്രാന്തനായി ജല്‍പ്പിച്ചലയുന്നു
സംസ്കാരം.
നിന്‍റെ മുമ്പില്‍
ചാരിത്ര്യവിശുദ്ധി
കളങ്കപ്പെട്ടു
നില്‍ക്കുന്നു പൈതൃകം.
നീ എന്താണെന്ന് നിനക്കറിയുമോ?
നിന്നെ സൃഷ്ടിച്ചത്
നിരത്തില്‍ തുപ്പലും
പൊടിയും
പിടിച്ചു കിടന്ന ഒരു
ബീജവും അണ്ഡവും
പെറുക്കിചേര്‍ത്തല്ല
ഒരു മഹത്തായ
സ്നേഹത്തിന്‍റെയും
സ്വപ്നത്തിന്‍റെയും
ഉത്തരമാണ് നീ.
നീ ആഗോളവത്കരണത്തിന്‍റെ
ഭാഗമായ്
കവറിലിട്ടു ബാര്‍കോട്
തുന്നിവച്ച
ഒരുല്‍പ്പന്നമല്ല
മനസിലാക്ക് നായേ.
പക്ഷെ, ഒന്നുണ്ട് ലോകം മാറി.
എങ്ങനെ?
അമ്മയുടെ മുലപ്പാല്‍ പോലും
പാക്കറ്റിലാക്കി വിതരണം
ചെയ്യുന്ന നാടാണിത്
അച്ഛന്‍ മകളോടും
സഹോദരന്‍ പെങ്ങളോടും
തെണ്ടിത്തരം കാണിക്കുന്ന
നാട്
പണമുണ്ടെങ്കില്‍ എന്തും
ചെയ്യാം
ഏതും വാങ്ങാം
സ്നേഹം വാങ്ങാനാവില്ല
എന്ന് തോന്നുന്നോ?
വിഡ്ഢി! അതും വാങ്ങാം.
ഒരു ക്രിസ്തുവിനും
നബിക്കും ബുദ്ധനും
ശ്രീരാമനും മാറ്റാനാവില്ല
ഈ ലോകത്തെ.
ഇതു നാറികളുടെ ലോകമാണ്
തന്തക്കു പിറക്കാത്ത
നാറികളുടെ ലോകം.
No comments:
Post a Comment