ഉച്ചവെയില്‍
പേമാരിപ്പെയ്യുമ്പോള്‍
കാറ്റിന് തീ പിടിക്കുന്നു
നിന്റെ മുടിയിഴകളുടെ സ്നിഗ്ദതയില്‍
ഞാനൊരു മരുപ്പച്ച കാണുന്നു.
അയ്യപ്പനില്‍ നിന്നൊരു
കവിത കടം കൊളളുന്നു.
നിന്നിലേക്കെത്തുന്നു.
നാവു കുഴയുന്നു.
കാലിടറുന്നു.
ലഹരിപിടിക്കുന്നു ചിന്തകള്‍ക്ക്.
ഒടുവില്‍ നീ പടര്‍ന്നുകയറിയ
സന്ധ്യയുടെ മുറ്റത്ത്
നഗ്നനായി
കിടന്നുറങ്ങുമ്പോള്‍
പുച്ഛിക്കും
പുലരിയിന്നു
അടുത്ത ഉച്ചവെയിലിനെ
താങ്ങാന്‍ കരുത്തില്ലാത്ത
എന്നെ നോക്കി..
പേമാരിപ്പെയ്യുമ്പോള്‍
കാറ്റിന് തീ പിടിക്കുന്നു
നിന്റെ മുടിയിഴകളുടെ സ്നിഗ്ദതയില്‍
ഞാനൊരു മരുപ്പച്ച കാണുന്നു.
അയ്യപ്പനില്‍ നിന്നൊരു
കവിത കടം കൊളളുന്നു.
നിന്നിലേക്കെത്തുന്നു.
നാവു കുഴയുന്നു.
കാലിടറുന്നു.
ലഹരിപിടിക്കുന്നു ചിന്തകള്‍ക്ക്.
ഒടുവില്‍ നീ പടര്‍ന്നുകയറിയ
സന്ധ്യയുടെ മുറ്റത്ത്
നഗ്നനായി
കിടന്നുറങ്ങുമ്പോള്‍
പുച്ഛിക്കും
പുലരിയിന്നു
അടുത്ത ഉച്ചവെയിലിനെ
താങ്ങാന്‍ കരുത്തില്ലാത്ത
എന്നെ നോക്കി..
No comments:
Post a Comment